നടന് ജോജു ജോര്‍ജിനെ അഭിനന്ദിച്ച് ജാപ്പനീസുകാരന്റെ കുറിപ്പ്. തീയ്യേറ്ററില്‍ വിജയം നേടിയ ജോസഫ് എന്ന സിനിമയിലെ അഭിനയത്തിന് നൂറ്മാര്ക്കും നല്കിക്കൊണ്ടായിരുന്നു ജാപ്പനീസുകാരന് തമുറയുടെ കുറിപ്പ്. ഇന്ത്യയെ പഠിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍കാരനാണ് താനെന്നും കേരളത്തിലെ ഈ സിനിമ തന്നെ ഞെട്ടിച്ചുവെന്നും തമുറ കുറിച്ചു.
ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് ജനറല്‍ മാനേജറാണ് മസയോഷി തമുറ. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്, അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നതെന്നും ബോളിവുഡ് മസാല ചിത്രത്തെക്കാള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു.
വില്ലന്‍ വേഷങ്ങളിലും സഹറോളുകളിലും മാത്രം ഒതുങ്ങിയിരുന്ന ജോജു ജോര്‍ജ്ജിനെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ നടനായിരുന്നു ജോസഫ്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും ഈ കഥാപാത്രത്തിലൂടെ ജോജുവിനെ തേടിയെത്തി. 2018ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എം. പത്മകുമാറാണ്.
തമുറയുടെ കുറിപ്പ്
ഇന്ത്യയെ പഠിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍കാരനാണ് ഞാന്‍. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്. ബോളിവുഡ് മസാല ചിത്രത്തെക്കാള്‍ വ്യത്യസ്തം!
പല ജപ്പാന്‍കാരും കരുതുന്നത് ഇന്ത്യന്‍ സിനിമ എന്നു പറഞ്ഞാല്‍ അതില്‍ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവര്‍ക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാന്‍കാര്‍ കൂടുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ.
Discussion about this post