മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മൂന്ന് പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. അഞ്ചുടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ്, താഹാ എന്നിവരാണ് കേസിലെ പ്രതികള്‍. അതേസമയം കേസിലെ ബാക്കി പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
വ്യാഴായ്ച്ച രാത്രിയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖ് കൊല്ലപ്പെട്ടത്. വീടിന് തൊട്ടടുത്തുള്ള പള്ളിയില്‍ ജുമയ്ക്ക് പോകുന്നതിനിടെയാണ് നാലംഗ സംഘം ഇസ്ഹാഖിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ശബ്ദം കേട്ട് ഇസ്ഹാഖിന്റെ വീട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. ഉടന്‍ തന്നെ ഇസ്ഹാഖിനെ തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post