കോട്ടയം: 8000 ലിറ്റര്‍ ശുദ്ധജലവുമായി എത്തിയ ലോറി തോട്ടിലേയ്ക്ക് തലകീഴായി മറിഞ്ഞു. റോഡിന്റെ സംരക്ഷ ഭിത്തി ഇടിഞ്ഞാണ് ലോറി തലകീഴായി മറിഞ്ഞത്. അപകടത്തില്‍ നിന്ന് ഡ്രൈവറായ മണ്‍കാട് സ്വദേശി രമേശ് അത്ഭുതകരമായി രക്ഷപ്പെട്ടു. അണ്ണാന്‍കുന്ന് പനയക്കഴുപ്പ് റോഡില്‍ വെച്ചായിരുന്നു അപകടം. മുണ്ടാര്‍ തോട്ടിലേക്കാണ് വണ്ടി മറിഞ്ഞത്.
റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിന് പിന്നിലേക്ക് ഓടിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടെയാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതോടെ ഭാഗത്തെ മണ്ണ് ഇടിഞ്ഞ് ലോറി വെള്ളത്തിലേയ്ക്ക് മറിയുകയായിരുന്നു. പിന്‍ഭാഗം കുത്തിയാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്. മറിയും മുന്‍പ് ലോറിയുടെ മുന്‍ഭാഗം ഉയര്‍ന്ന സമയത്ത് ഡ്രൈവര്‍ രമേശ് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ശേഷം രണ്ട് ക്രെയിന്‍ എത്തിച്ചു ലോറി ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു.
പകുതി മാത്രമാണ് ഉയര്‍ത്താനായത്. ശേഷം ലോറിയുടെ ടാങ്കിലെ വെള്ളം വാല്‍വ് തുറന്ന് ഒഴുക്കി കളഞ്ഞശേഷമാണ് ലോറി പൂര്‍ണ്ണമായും ഉയര്‍ത്താനായത്. സമീപത്തെ ലൈനിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ച ശേഷമാണു ലോറി ഉയര്‍ത്തുന്ന നടപടി ആരംഭിച്ചത്.
Discussion about this post