ജയ്പൂര്‍: കാല്‍നടയാത്രക്കാര്‍ നടന്നുപോകുന്നതിനിടെ നടപ്പാത തകര്‍ന്ന് വീണു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. അപകടത്തില്‍ കാല്‍നടയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഓടയ്ക്ക് മുകളിലെ നടപ്പാതയാണ് തകര്‍ന്നുവീണത്. നടപ്പാതയിലിരുന്ന ബൈക്കും കടകളുടെ സാധനങ്ങളും യാത്രക്കാരനും ഉള്‍പ്പെടെ ഓടയിലേക്ക് വീണു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
#WATCH: Portion of a footpath built over a drain, collapsed yesterday in Sirohi; 2 injured. #Rajasthan pic.twitter.com/4Ja6pgEt94
— ANI (@ANI) October 26, 2019
Discussion about this post