തൃശ്ശൂര്‍: വിഷം കഴിച്ച് പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പോലീസുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. മണലൂര്‍ സ്വദേശി ഏങ്ങാണ്ടി വീട്ടില്‍ സുഖിലേഷിനെ (35) യാണ് അന്തിക്കാട് പോലീസ് ആശുപത്രിയില്‍ എത്തിച്ച് ജീവന് രക്ഷിച്ചത്. ഇന്നലെയായിരുന്നു സംഭവം.
വിഷം കഴിച്ച ശേഷമാണ് സുഖിലേഷ് പോലീസ് സ്റ്റേഷനിലെത്തിയത്. സന്ദര്‍ശകരുടെ ഇരിപ്പിടത്തില്‍ ഇരുന്ന ഇയാള്‍ അവശനായിരുന്നു. അതിനിടെയാണ് പോലീസുകാര്‍ ഇയാളെ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ സിഐ പികെ മനോജ്കുമാറിനെ വിവരമറിയിച്ചു.
സിഐയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് വാഹനത്തില്‍ കയറ്റി ഇയാളെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ച് ജീവന് രക്ഷിച്ചു.
Discussion about this post