കൊച്ചി: തങ്ങളുടെ വത്തിക്കാനാണ് വട്ടിയൂര്‍ക്കാവ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്. ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് ചില സമുദായങ്ങള്‍ ഊറ്റംകൊണ്ടു. അവര്‍ക്ക് ജനങ്ങള്‍ കൊടുത്ത മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എന്‍എസ്എസിന്റെ കുഴിയിലാണെന്നും, ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് മനസ്സിലാക്കന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല. ചകിരിച്ചോറാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രസിഡന്റ് വെറും സീറോയാണ്. തെരഞ്ഞെടുപ്പ് ഫലം കണ്ട് വിലയിരുത്തി വേറെ പണി നോക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അരൂരില്‍ ഷാനിമോള്‍ ഉസാമാന് അനുകൂലമായി സഹതാപ തരംഗം ഉണ്ടായിരുന്നെന്നും വെള്ളപ്പള്ളി പറഞ്ഞു.
Discussion about this post