കോഴിക്കോട്: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും കൃത്യം എട്ട് മണിയോടെ തന്നെ ആരംഭിച്ചു.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആദ്യ ഫലസൂചനകളനുസരിച്ച് എല്‍ഡിഎഫ് രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് രണ്ട് മണ്ഡലങ്ങളിലും എന്‍ഡിഎയും ഒരു മണ്ഡലത്തിലുമാണ് മുന്നിട്ട് നില്‍ക്കുകയാണ്.
ഉപതെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് ലീഡ്.
Discussion about this post