അജു വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കമല’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍ ഒളിപ്പിച്ചുവെച്ച നിഗൂഢതകള്‍ ട്രെയിലറിലും ഉണ്ട്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ട്രെയിലര്‍. യൂട്യൂബ് ട്രെന്‍ഡിങില്‍ നാലാം സ്ഥാനത്താണ് ട്രെയിലറിപ്പോള്‍.
അജു വര്‍ഗീസ്, അനൂപ് മേനോന്, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ട രാജേന്ദ്രന്, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഡ്രീം എന്‍ ബിയോണ്ട്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അടുത്ത മാസം തീയ്യേറ്ററുകളിലെത്തും.
Discussion about this post