അമരാവതി: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെ സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. കാറില്‍ സഞ്ചരിച്ച സ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ വെടി വെയ്ക്കുകയായിരുന്നു. കൂടാതെ കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ചെയ്തുവെന്ന് ഷെന്ത്രുര്‍ജന പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മാരുതി ഗെഡം പറയുന്നു.
സ്വാഭിമാന പക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് വെടിവെച്ചത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇവരില്‍ ആരെയും പോലീസിന് തിരിച്ചറിയാനായിട്ടില്ല. അമരാവതിയിലെ മാല്‍കെഡ് റോഡില്‍ വെച്ചാണ് ആക്രമണം നടന്നത്. അതേസമയം വോട്ട് രേഖപ്പെടുത്താന്‍ നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. ഇതുവരെ 30 ശതമാനമാണ് പോളിങ് നടന്നിരിക്കുന്നത്.
Discussion about this post