കൊച്ചി: ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ എടികെയ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് മുന്നില്‍. കൊല്‍ക്കത്തയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലാണ്.
തുടക്കത്തില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. രണ്ടു ഗോളുകളും നേടിയത് ക്യാപ്റ്റന്‍ ഒഗ്ബച്ചേയാണ്. 30ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഒഗ്ബച്ചേയാണ് സമനില ഗോള്‍ നേടിയത്. 45 ാം മിനിറ്റിലായിരുന്നു ലീഡ് ഗോള്‍ അടിച്ചത്.
നേരത്തെ ആറാം മിനിറ്റില്‍ കാള്‍ മെക്ഹ്യൂ നേടിയ ആദ്യഗോളില്‍ എ.ടി.കെ കൊല്‍ക്കത്ത ആയിരുന്നു മുന്നില്‍. ഒരു കോര്‍ണര്‍ കിക്കിനിടെ ജെയ്റോ റോഡ്രിഗസിന്റെ ജെഴ്സി പിടിച്ചു വലിച്ചതിന് ആയിരുന്നു പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത സ്ട്രൈക്കര്‍ ബര്‍ത്തലോമ്യു ഒബ്ബെച്ചെയ്ക്ക് പിഴച്ചില്ല. നിരാശരായ ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാഴ്ത്തി 30ാം മിനിറ്റില്ക്യാപ്റ്റന് ബൗളിക്കോ ബെര്ത്ത്ലോമി ഒഗ്ബെച്ചെക്കോ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി.
Discussion about this post