തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനിയുള്ള മണിക്കൂറുകളില്‍ നിശബ്ദ പ്രചാരണം. നാളെയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 9.5 ലക്ഷത്തോളം വോട്ടര്‍മാരാണ് നാളെ പോളിംഗ് ബൂത്തിലെത്തുക.
പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനി അഞ്ച് മണ്ഡലങ്ങളിലും ഒരു പകല്‍ നീളുന്ന നിശബ്ദ പ്രചാരണമാണ്. തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമായതിനാല്‍ വോട്ട് ചോര്‍ച്ചകള്‍ പരിഹരിക്കാനുളള തീവ്രശ്രമത്തിലാണ് മൂന്ന് മുന്നണികളും. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ ഈ തെരഞ്ഞെടുപ്പ് ഫലം മൂന്നുമുന്നണികള്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്.
അതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ സകല അടവുകളും പയറ്റിയിട്ടുണ്ട്. വികസനം മുതല്‍ വിശ്വാസം വരെ ആയുധമാക്കിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. മികച്ച ജയം എല്‍ഡിഎഫ് ലക്ഷ്യമിടുമ്പോള്‍ നാല് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തേണ്ട പരിശ്രമത്തിലാണ് യുഡിഎഫ്. ശക്തികേന്ദ്രമായ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും മികച്ച പ്രകടനം നടത്തേണ്ടത് ബിജെപിയുടെയും ബാധ്യതയാണ്.
Discussion about this post