പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ മറ്റൊരു ഹൊറര്‍ ചിത്രവുമായി സംവിധായകന് വിനയന്. 1999ല്‍ തീയ്യേറ്ററുകളിലെത്തിയ ഹൊറര്‍ ചിത്രമായ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗവുമായാണ് ഇത്തവണ വിനയന്റെ വരവ്. ‘ആകാശഗംഗ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ആകാശഗംഗ 2വില്‍ പുതുമുഖം ആതിരയാണ് നായിക. രമ്യാ കൃഷ്ണന്, പ്രവീണ, തെസ്നി ഖാന്, രാജാമണി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം നവംബര്‍ ഒന്നിന് തീയ്യേറ്ററുകളിലെത്തും.
Discussion about this post