തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും സുഹൃത്തും അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പിതാവും സുഹൃത്തും പീഡിപ്പിക്കുന്നുണ്ടെന്ന വിവരം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. അതേസമയം പലതവണ പിതാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കാണിച്ച് ബന്ധിക്കള്‍ പോലീസില്‍ പരാതി നല്‍കിട്ടുണ്ടെങ്കിലും വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ നിയപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post