ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ എൻഎസ്എസിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുകുമാരൻ നായർ ഈഴവ വിരോധിയാണ്. എൻഎസ്എസ് നേതൃത്വത്തിന്റെ ചിന്തകൾ കാടത്തമാണെന്നും അദ്ദേഹം വിമർശിച്ചു.
സവർണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം എൻഎസ്എസ് ഇപ്പോൾ തന്നെ തുടങ്ങി എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജാതി നോക്കിയാണ് പിണറായിയെയും വിഎസിനെയും അധിക്ഷേപിക്കുന്നത്. മാടമ്പിത്തരം എക്കാലവും സഹിച്ചു നിൽക്കുമെന്നു കരുതേണ്ട.
ഉച്ചനീചത്വം തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. എൽഡിഎഫ് ഒന്നും തന്നിട്ടല്ല പിന്തുണച്ചതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Discussion about this post