മുംബൈ: മുംബൈയില്‍ അനധികൃതമായി കുഴിച്ച് കിണര്‍വെള്ളം മോഷ്ടിച്ചതിന് ആറ് പേര്‍ക്കെതിരെ കേസ്. വാട്ടര്‍ ടാങ്കര്‍ ഓപ്പറേറ്റര്‍മാരായ അരുണ്‍ മിശ്ര, ശ്രാവണ്‍ മിശ്ര, ധീരജ് മിശ്ര എന്നിവര്‍ക്കും കിണറുള്ള സ്ഥലത്തിന്റെ ഉടമസ്ഥനായ തിരുപ്രസാദ് നാനാലാല്‍ പാണ്ഡ്യ, ഇദ്ദേഹത്തിന്റെ കമ്പനി ഡയറക്ടര്‍മാരായ പ്രകാശ് പാണ്ഡ്യ, മനോജ് പാണ്ഡ്യ എന്നിവര്‍ക്കെതിരെ മുംബൈ ആസാദ് മൈതാന്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുംബൈ കല്‍ബദേവി പ്രദേശത്താണ് സംഭവം. വിവരാവകാശ പ്രവര്‍ത്തകനായ സുരേഷ് കുമാര്‍ ധോകിന്റെ പരാതിയിലാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അനധികൃതമായി കുഴിച കിണറില്‍ നിന്ന് കഴിഞ്ഞ 11 വര്‍ഷമായി ഇവര്‍ ജലം മോഷ്ടിച്ചെന്നാണ് ആരോപണം. ഒരു ടാങ്കര്‍ വെള്ളത്തിന് 1200 രൂപ നിരക്കില്‍ 6.1 ലക്ഷം ടാങ്കര്‍ വെള്ളമാണ് ഓരോ വര്‍ഷം ഇവര്‍ വിറ്റത്.
ഇങ്ങനെ 11 വര്‍ഷം കൊണ്ട് 73.19 കോടിയുടെ വെള്ളമാണ് ഇവര്‍ അനധികൃത വൈദ്യുതി കണക്ഷന് ഉപയോഗിച്ച് കുഴിച്ച കിണറില്‍ നിന്ന് മോഷ്ടിച്ചതെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നത്. ഭൂഗര്‍ഭജല സ്രോതസ്സുകള്‍ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.
നേരത്തെ മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന ജലം മോഷ്ടിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഭൂഗര്‍ഭജല മോഷണം ഇതുവരെ കണ്ടെത്തിയിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Discussion about this post