ബിജുമേനോന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആദ്യരാത്രി’യുടെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടു. ക്ലാസില്‍ അധ്യാപകന് ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് ക്ലാസ് എടുക്കുമ്പോള്‍ അതിന്റെ ഇടയില്‍ ക്ലാസിലെ ഒരു കുട്ടി തന്റെ സഹപാഠിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും അത് കണ്ടുകൊണ്ട് വരുന്ന ബിജുമേനോനുമാണ് രംഗങ്ങളില്‍ ഉള്ളത്.
ചിത്രത്തില്‍ പ്രണയത്തെ എതിര്‍ക്കുന്ന കല്യാണ ബ്രോക്കര്‍ മനോഹരനായാണ് ബിജുമേനോന് ചിത്രത്തിലെത്തുന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്, ബിജു മേനോന്, അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘ആദ്യരാത്രി’.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയരാഘവന്, സര്‍ജാനോ ഖാലിദ്, അശ്വിന്, മനോജ് ഗിന്നസ്, ജയന് ചേര്‍ത്തല, മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബിജിബാല്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post