എംഎ നിഷാദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘തെളിവ്’. ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ലാല്‍ ആണ്.
ചിത്രത്തിലെ നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന ചോദ്യത്തിന് എനിക്ക് ലാല്‍ എന്ന ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് കൊണ്ട് എംഎ നിഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ചിത്രത്തിലെ ഖാലിദ് എന്ന കഥാപാത്ത്രതിന് ലാല്‍ ആത്മാവും ജീവനും നല്‍കിയെന്നും നിഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ആശാ ശരത്ത് ആണ് ചിത്രത്തിലെ നായിക. രഞ്ജി പണിക്കര്‍, മണിയന്‍പ്പിള്ള രാജു, നെടുമുടി വേണു, ജോയ് മാത്യു, സുധീര്‍ കരമന, മാലാ പാര്‍വതി, തെസ്നി ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ലാല്‍.ഞാനും,ലാല്‍ ചേട്ടനുമായി വളരെ വലിയ ആത്മബന്ധമാണുളളത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ക്കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഇദ്ദേഹത്തേ കാണുന്നത്.കലാഭവന്റ്റെ മിമിക്സ് പരേഡ് എന്ന പരിപാടിയില്‍ ലാലാണ് പ്രേംനസീറിനെ അവതരിപ്പിച്ചത്.പിന്നീട് സിദ്ദീക്കുമായി ചേര്‍ന്ന് സംവിധായകനായി. സിദ്ദീക്ക്ലാല് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് ഒരുപാട് നല്ല സിനിമകളായിരുന്നു.റാംജി റാവു സ്പീക്കിംഗില്‍ തുടങ്ങി,ഹരിഹര്‍ നഗര്‍,ഗോഡ് ഫാദര്‍ അങ്ങനെ കൂറേയേറെ ഹിറ്റ് സിനിമകള്‍.
നടനായി ജയരാജിന്റ്റെ സിനിമയിലൂടെ അരങ്ങേറ്റം.ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി.കാമ്പുളള കഥാപാത്രങ്ങള്‍ക്ക് തന്മയത്തോടെ അവതരിപ്പിച്ചു.തെളിവിലെ നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കണം എന്ന ചോദ്യത്തിന് എനിക്ക് ഒറ്റ ഉത്തരം മാത്രം- ലാല്‍.#തെളിവ് എന്ന നമ്മുടെ സിനിമയില്‍,ഖാലിദ് എന്ന കഥാപാത്രത്തിന് ആത്മാവും,ജീവനും നല്കി ലാല്‍.
Discussion about this post