മുംബൈ: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ പ്രത്യേക നിയമ നിര്‍മ്മാണം നടത്തുമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ശിവജി പാര്‍ക്കിലെ വാര്‍ഷിക ദസറ സംഗമ വേദിയില്‍ നിന്ന് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. ദസറ പ്രഭാഷണത്തോടെ മഹാരാഷ്ട്രയില്‍ ശിവസേനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.
കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി അയോധ്യ തര്‍ക്കം കോടതിയിലെത്തിയിട്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം ഒരേമനസോടെ മത്സരിക്കുമെന്നും പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം സേനയ്ക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. ഏക സിവില്‍ കോഡ് നടപ്പാക്കലാകണം ഇനി കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ സ്നേഹിക്കുന്ന മുസ്ലിംകളുടെ അവകാശത്തിനായി ശിവസേന മുന്നിലുണ്ടാകുമെന്നും ഉദ്ധവ് പറഞ്ഞു.
Discussion about this post