കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയിലില്‍ നിന്ന് ഉത്പാദനം തുടങ്ങുന്ന കിണ്ണത്തപ്പം ഇനി വിപണിയിലേക്ക്. ‘കണ്ണൂരിന്റെ കിണ്ണത്തപ്പം’ എന്നതാണ് ബ്രാന്‍ഡ് നെയിം. പുറത്ത് കിലോയ്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലില്‍ 120 രൂപയാണ് വിലയിട്ടിരിക്കുന്നത്.
സെന്‍ട്രല്‍ ജയിലിന്റെ കൗണ്ടര്‍വഴിയാണ് വിതരണം. കൂടുതല്‍ വേണ്ടവര്‍ക്ക് മുന്‍കൂട്ടി ഫോണില്‍ വിളിച്ച് ബുക്ക് ചെയ്യാം. നാല് തടവുകാരുടെ കൂട്ടായ്മയാണ് കിണ്ണത്തപ്പം നിര്‍മ്മിക്കുന്നത്.
കിണ്ണത്തപ്പത്തിന് പുറമെ പൂച്ചട്ടികളും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം എട്ടിന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് നിര്‍വഹിക്കും. പുറമെ 140 മുതല്‍ 150 രൂപവരെ വിലവരുന്ന പൂച്ചട്ടികള്‍ക്ക് 90 രൂപയാണ് ജയിലില്‍ വില.
ആവശ്യക്കാര്‍ക്കുവേണ്ട മോഡലില്‍ ഉണ്ടാക്കി നല്‍കാനും പദ്ധതിയുണ്ട്. അതിനിടെ സെന്‍ട്രല്‍ ജയിലില്‍നിന്ന് ‘കാരുണ്യഭക്ഷണം’ എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഡിജിപി നിര്‍വഹിക്കും.
വിശക്കുന്നവര്‍ക്ക് ഒരുനേരത്തെ ആഹാരം നല്കാന് താത്പര്യമുള്ളവര്‍ക്ക് സെന്‍ട്രല്‍ ജയിലിലെ കൗണ്ടറില്‍ പണമടച്ച് കൂപ്പണ്‍ വാങ്ങി കൗണ്ടറില്‍ പിന്‍ചെയ്ത് വെക്കാം. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ആ കൂപ്പണ്‍ വാങ്ങി സൗജന്യമായി കൗണ്ടറില്‍നിന്ന് ഭക്ഷണം കഴിക്കാം.
Discussion about this post