ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍. ഇതിനിടെയാണ് ശനിയാഴ്ച രാഹുല്‍ ബാങ്കോക്കിലേക്ക് പോയതായി ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനായ ഹരിയാണ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാര്‍ കഴിഞ്ഞദിവസം പാര്‍ട്ടി വിട്ടതും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് കോണ്‍ഗ്രസില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. അതിനിടെയാണ് രാഹുല്‍ വിദേശത്തേക്ക് പോയെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. വിസ്താര വിമാനത്തില്‍ രാഹുല്‍ഗാന്ധി ശനിയാഴ്ച ബാങ്കോക്കിലേക്ക് പോയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
Discussion about this post