ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനില്‍ തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ സുരേഷ് ഗോപി. അച്ഛന് സിനിമയില്‍ വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മകന് ഗോകുല്‍ സുരേഷ്. ആ സന്തോഷം ഗോകുല്‍ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു.
‘അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. പ്രിയപ്പെട്ട ചാലു ഇക്കയുടെ (ദുല്‍ഖര്‍) വേഫെയറര്‍ ഫിലിംസിന്റെ, അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റ ചിത്രത്തിന്റെ സെറ്റില്‍ അച്ഛന് ജോയിന്‍ ചെയ്തിരിക്കുന്നു. ഏറെ ആവേശകരമാണ് ഇത്’ എന്നാണ് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കല്യാണി പ്രിയദര്ശന് ആണ് ചിത്രത്തിലെ നായിക. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം തൊണ്ണൂറുകളിലെ ഹിറ്റ് ജോഡികളായ സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Discussion about this post