ഈ അടുത്ത കാലത്താണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് സത്യന് അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ചിത്രം അടുത്ത മാര്‍ച്ചില്‍ തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും സത്യന് അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്. 1997 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ‘ഒരാള്‍ മാത്രം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 1987 ല്‍ പുറത്തിറങ്ങിയ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.
അര്‍ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്നിവയാണ് ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ‘ഞാന്‍ പ്രകാശന്’ ആണ് സത്യന് അന്തിക്കാടിന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം.
Discussion about this post