പത്തനംതിട്ട: കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എംഎം മണിക്ക് പരിക്ക്. തലയ്ക്കാണ് പരിക്കേറ്റത്. ഇടത് സ്ഥാനാര്‍ത്ഥി അഡ്വ. കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെ ചിറ്റാറില്‍ വച്ച് ഒരു വീടിന്റെ ഗേറ്റ് തലയില്‍ തട്ടുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ മന്ത്രിയെ ഉടനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് നിസാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post