വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. വിനീത്ഫേ സ്ബുക്കിലൂടെയാണ് മകള്‍ പിറന്ന സന്തോഷം അറിയിച്ചത്. ഇരുവരുടെയും ആദ്യത്തെ കുഞ്ഞ് മകനാണ്. വിഹാന് എന്നാണ് മകന്റെ പേര്.
‘ദിവ്യയ്ക്കും എനിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. എന്റെ വിഹാന് ഇപ്പോള്‍ ഒരു കുഞ്ഞനുജത്തി കൂടിയുണ്ട്. എല്ലാ പ്രാര്‍ഥനകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി, വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
വിഹാന്റെ ജന്മദിനത്തിലാണ് തനിക്ക് രണ്ടാമതും ഒരു കുഞ്ഞു ജനിക്കാന്‍ പോവുകയാണെന്ന വിവരം വിനീത് പുറത്തുവിട്ടത്. 2012ല്‍ ആയിരുന്നു വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും വിവാഹം. ചെന്നൈയില്‍ എന്‍ജിനീയറിംഗ് പഠനത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഐടി ജീവനക്കാരിയാണ് പയ്യന്നൂര്‍ സ്വദേശിയായ ദിവ്യ.
Discussion about this post