കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റേയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശങ്കര്‍ റേ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരനാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.
ശങ്കര്‍ റേ, രവീശ തന്ത്രിയുടെ അനുഗ്രഹം തേടി പ്രചരണം തുടങ്ങിയത് കൂടുതല്‍ മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി വോട്ടുകച്ചവടം നടക്കാന്‍ പോകുന്നുവെന്നതിന്റെ തെളിവാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെയാണ് ഒരു വിശ്വാസിയാകാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വോട്ട് കച്ചവടവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിനും മുല്ലപ്പള്ളി മറുപടി പറഞ്ഞു. ആര്‍എസ്എസുമായി കോണ്‍ഗ്രസിന് ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ലെന്നും, കോണ്‍ഗ്രസിന് ആര്എസ്എസ്വോട്ട് വേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വര്‍ഗീയ കക്ഷികളുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Discussion about this post