ജയ്പൂർ: വെള്ളത്തിൽ പാതിയും മുങ്ങിയ ലോറിയിൽ നിന്നും നാട്ടുകാർ അവസരോചിതമായി ഇടപെട്ട് രക്ഷിച്ചത് 12 പെൺകുട്ടികളുടെ ജീവൻ. രാജസ്ഥാനിലെ ദുംഗർപൂരിലെ പാലത്തിൽനിന്ന് തെന്നിമാറിയ ലോറിയിൽനിന്ന് സ്കൂൾ വിദ്യാർത്ഥിനികളെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.
അതിസാഹസികമായി മനുഷ്യചങ്ങലപോലെ കൈകൾ കോർത്തും പരസ്പരം താങ്ങിയും കരുത്തുപകർന്നുമാണ് പെൺകുട്ടികളെ ലോറിയിൽ നിന്നും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. കഴിഞ്ഞദിവസം ദുംഗർപൂരിലെ രാംപൂർ പാലത്തിലായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് രാംപൂർ പാലവും മുങ്ങിയിരുന്നു.
സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന 12 വിദ്യാർത്ഥിനികൾ പാലം കടക്കാനായി ലോറിയിൽ കയറിയിരുന്നു. ഈ ലോറി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോഴേക്കും നിയന്ത്രണംവിട്ട് നദിയിലേക്ക് ചെരിയുകയും പെൺകുട്ടികൾ പ്രാണരക്ഷാർത്ഥം കരഞ്ഞ് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു.
ലോറിയുടെ മുൻഭാഗം വെള്ളത്തിൽ മുങ്ങിപ്പോയി. ഉടനെ ഇതുകണ്ട സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ലോറിക്ക് സമീപമെത്തി വിദ്യാർത്ഥിനികൾക്ക് രക്ഷകരാവുകയായിരുന്നു. ശക്തമായ ഒഴുക്കിൽ വടംകെട്ടി മനുഷ്യച്ചങ്ങലപ്പോലെ നിന്നാണ് നാട്ടുകാർ ഓരോ പെൺകുട്ടികളെയും ലോറി ഡ്രൈവറെയും രക്ഷപ്പെടുത്തിയത്.
#WATCH: Narrow escape for 12 school children after the truck they were travelling in veered off the flooded road in Dungarpur, Rajasthan. (28/09) pic.twitter.com/OtelfUn3Z6
— ANI (@ANI) September 29, 2019
Discussion about this post