ഭോപ്പാല്‍: കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് പോലീസ് ഉദ്യോഗസ്ഥയുടെ നന്മനിറഞ്ഞ പ്രവര്‍ത്തിയാണ്. ഒരു വൃദ്ധയെ പുതുവസ്ത്രങ്ങള്‍ ധരിപ്പിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥ ചെയ്തത്. ഉടനെ കണ്ണ് നിറഞ്ഞ് പോലീസ് ഉദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് മുഖത്ത് ചുംബിക്കുകയായിരുന്നു ഇവര്‍.
കണ്ണും മനസും ഒരുപോലെ നിറയുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ദമോ ജില്ലയിലുള്ള ശ്രദ്ധ ശുക്ല എന്ന ഉദ്യോഗസ്ഥയാണ് വീഡിയോയിലെ താരം. പുതിയ ഉടുപ്പുകള്‍ വാങ്ങി അഗതിമന്ദിരത്തിലുള്ള പ്രായമുള്ള സ്ത്രീക്ക് നല്‍കുകയായിരുന്നു.
വീഡിയോ വൈറലായതിനു പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ്സിങ്ങ് ചൗഹാന് ശ്രദ്ധ ശുക്ലയെ പ്രശംസിച്ച് രംഗത്തെത്തി. പെണ്മക്കള്ക്ക് മറ്റുള്ളവരുടെ വേദനകള്‍ പെട്ടെന്നു മനസിലാകുമെന്നും അവര്‍ കുടുംബത്തിന്റെ വിളക്കാണെന്നും അദ്ദേഹം പറഞ്ഞു.
दमोह जिले की मगरोन थाना प्रभारी श्रद्धा शुक्ला जैसी बेटियों पर मध्यप्रदेश को गर्व है। बेटियां सबके दु:ख को समझती हैं वे हर घर का उजाला हैं। इन्हीं से सृष्टि धन्य हुई है। यही तो इस संसार को खुशियों से समृद्ध करेंगी। बेटी श्रद्धा को स्नेह, आशीर्वाद, शुभकामनाएं! pic.twitter.com/yGtdVnP5iG
— Shivraj Singh Chouhan (@ChouhanShivraj) September 26, 2019
Discussion about this post