കഴിഞ്ഞ ദിവസമാണ് അജു വര്‍ഗീസിന്റെ ബാഹുബലി ഗാനം എത്തിയത്. നിമിഷങ്ങള്‍ക്കകം ഗാനം ഹിറ്റാവുകയും ചെയ്തു. ഇപ്പോള്‍ ചിത്രത്തിന്റെ വിമര്‍ശിച്ച് രംഗത്തെത്തിയ ആള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അജു വര്‍ഗീസ്. സംഭവം ഇപ്പോള്‍ വൈറലാണ്. ‘ആദ്യ രാത്രി’യിലെ ഗാനം ശ്രദ്ധേയമായതിനെത്തുടര്ന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ട്രോള്‍ പോസ്റ്റിന് താഴെ അജുവിന്റെ സിനിമയെ അധിക്ഷേപിച്ച് ഒരാള്‍ കമന്റുമായെത്തി.
ആദ്യമായാണ് അജു അഭിനയിച്ച മുഴുനീളന്‍ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാവുന്നത് എന്നതായിരുന്നു ട്രോള്‍. ഇതിനു താഴെ വന്ന മറുപടി ഇങ്ങനെ: ‘സിനിമ കണ്ടവര്‍ അങ്ങനെ തന്നെയാ പറയുന്നത് നിമിഷ നേരം കൊണ്ട് കീശയിലെ കാശ് പോയെന്ന്’. റിലീസ് തീയതി പോലും പ്രഖ്യാപിക്കാത്ത ചിത്രത്തെ കുറിച്ചായിരുന്നു ഒരാള്‍ ഇപ്രകാരം കമന്റിട്ടത്.
ഉടന്‍ തന്നെ അജു മറുപടിയും നല്കി. ‘അപ്പൊ താങ്കള്‍ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ!’ എന്നാണ് താരം കുറിച്ചത്. അജുവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്, അജു വര്‍ഗീസ്, ജിബു ജേക്കബ് എന്നിവര്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘ആദ്യരാത്രി’.
Discussion about this post