വാഷിങ്ടണ്‍: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 തോതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശികസമയം 11.46ഓടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇന്തോനേഷ്യയിലെ സെറം ദ്വീപിന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനം ഉണ്ടായിരിക്കുന്നത് 29.9 കിലോമീറ്റര്‍ ആഴത്തിലാണെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഭൂചലനത്തില്‍ ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post