ഇടപ്പള്ളി: തൊഴിലാളി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് ഉപവാസത്തിന് ഒരുങ്ങി അമൃത ആശുപത്രിയിലെ തൊഴിലാളികള്‍. മാതാ അമൃതാന്ദമയിയുടെ പിറന്നാള്‍ ദിനത്തിലാണ് തൊഴിലാളികള്‍ ഉപവസിക്കുന്നത്. അമൃതാനന്ദമയിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 27നാണ് സമരം നടത്തുന്നത്.
ബിഎംഎസിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. ശമ്പള വര്‍ധനവ് നടപ്പിലാക്കുക, സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് നല്‍കുക, മാനേജ്മെന്റ് സ്റ്റാഫിന് ഫെസ്റ്റിവല്‍ അഡ്വാന്‍സ് അനുവദിക്കുക, അഞ്ച് വര്‍ഷത്തിന് മുകളിലുള്ള മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക. ലേറ്റ് പഞ്ചിംഗിന്റെ പേരില്‍ തൊഴിലാളികളോടുള്ള പിടിച്ചുപറി അവസാനിപ്പിക്കുക.
കാന്റീന് ഭക്ഷണത്തിന് തൊഴിലാളികള്‍ക്ക് ഇളവനുവദിക്കുക, തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷനുകള്‍ നടപ്പിലാക്കുക, കരാര്‍ ജീവനക്കാര്‍ക്ക് ഇഎസ്ഐ അനുവദിക്കുക, അമൃത മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. മക്കളല്ലെങ്കിലും മനുഷ്യരാണ് എന്ന് തൊഴിലാളികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
Discussion about this post