പാട്ന: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പിഴയിട്ട് ട്രാഫിക് പോലീസ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ അബിദുര്‍ റഹ്മാനാണ് ട്രാഫിക് പോലീസ് പിഴയിട്ടത്. 1000 രൂപയാണ് പിഴ.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ. ഇതിനിടെയാണ് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിന്റെ പിടിയിലായത്. വാഹനത്തിന്റെ മറ്റ് രേഖകളെല്ലാം കൃത്യമായിരുന്നു. ഹെല്‍മറ്റ് ധരിക്കാത്ത കുറ്റത്തിന് 1000 രൂപ പിഴ ഈടാക്കിയെന്ന് പോലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.
ആര് ഗതാഗത നിയമം ലംഘിച്ചാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നത് ശരിവെക്കുന്നതാണ് നിയമം ലംഘിച്ച എംഎല്‍എയ്ക്ക് പിഴയിട്ട നടപടിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ വന്ന കമന്റ്. പുതുക്കിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്.
Discussion about this post