ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തഴുത്തല പികെ ജംക്ഷന് ഷമാസ് മന്‍സിലില്‍ അബ്ദുല്‍ നാസിറിന്റെ മകള്‍ ഫര്‍സാന നാസ്വിര്‍ (12) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
മാതാവിനൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പാമ്പു കടിയേറ്റ് മരിച്ചത്. കട്ടലില്‍ കിടന്നുറങ്ങുകയായിരുന്ന ഫര്‍സാനയെ പാമ്പ് വന്ന് കടിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി കട്ടിലില്‍ നിന്നും നിലവിളിച്ച് ചാടിയെഴുന്നേറ്റ് തന്നെ എന്തോ കടിച്ചെന്ന് അമ്മയോട് പറഞ്ഞു.
ഉടന്‍ തന്നെ ഫര്‍സാനയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. അപ്പോഴേക്കും മരിച്ചിരുന്നു. മുള്ളുകാട് ഖുവത്തുല്‍ ഇസ്ലാം തൈക്കാവിലെ ഇമാമായ പിതാവ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ല. മുഖത്തല എംജിടിഎച്ച്എസിലെ വിദ്യാര്‍ത്ഥിനിയാണു ഫര്‍സാന. കബറടക്കം നടത്തി. അമ്മ: സബീന. സഹോദരങ്ങള്‍: മുഹമ്മദ് ഷമ്മാസ്, ഫര്‍ഹാനാ നാസ്വിര്‍.
Discussion about this post