കോഴിക്കോട്: കോഴിക്കോട് കല്ലായി പാലത്തില്‍ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. ലോറിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
എന്നാല്‍ അപകടവിവരം സമീപത്തുള്ള ചെമ്മങ്ങാട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടും ഏറെ വൈകിയാണ് പോലീസ് എത്തിയതെന്നാരോപിച്ച് പാലത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ദമ്പതികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post