ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതിക്രമമാണെന്ന് ഡല്‍ഹി കോടതിയുടെ നിര്‍ണ്ണായക ഉത്തവ്. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വസുന്ധര ആസാദിന്റേതാണ് നിര്‍ദ്ദശം. 2014ല്‍ ഡല്‍ഹി പോലീസില്‍ യുവതി രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
ഭര്തൃസഹോദരന് തനിക്കുനേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു യുവതി നല്കിയ പരാതി. പ്രതിക്കെതിരെ ഐപിസി 509, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. എന്നാല്‍ തനിക്കെതിരെയുള്ള യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായാണ് ഈ കള്ളപരാതി നല്‍കിയതെന്നുമാണ് പ്രതിയുടെ വാദം.
Discussion about this post