ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം കേരളത്തിലെ തെരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താ സമ്മേളനം നടത്തും.
കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലെ നിയമസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന പാലാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 23നാണ് പാലാതെരഞ്ഞെടുപ്പ്.
ഒക്ടോബര്‍ 27നാണ് ഹരിയാന മന്ത്രിസഭയുടെയും നവംബര്‍ ആദ്യവാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കാലാവധി അവസാനിക്കുന്നത്.
Discussion about this post