ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് വീണ്ടും കിസാന്‍ മാര്‍ച്ചുമായി കര്‍ഷകര്‍. ഭാരതീയ കിസാന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
രാജ്യത്തെ കരിമ്പ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും വൈദ്യുതി ചാര്‍ജ് വര്‍ധനവ് അടക്കമുള്ള കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് .
പ്രതിഷേധ മാര്‍ച്ചില്‍ അഞ്ഞൂറോളം കര്‍ഷകരാണ് പങ്കെടുക്കുന്നത്. അതേസമയം പ്രതിഷേധ മാര്‍ച്ചുമായി എത്തുന്ന കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ പോലീസ് മാര്‍ച്ച് തടയുന്ന സ്ഥിതി ഉണ്ടായാല്‍ അവിടെ നിരാഹാര സമരം നടത്തുമെന്നാണ് കര്‍ഷക സംഘടനയുടെ നിലപാട്.
UP farmers marching to Delhi's Kisan Ghat over payment of sugarcane crop dues & full loan waiver among others. Joint CP, East Range-Delhi at Delhi-UP border near Ghazipur, says, "We are coordinating with UP police. Approximately 500 farmers are on their way here." pic.twitter.com/NpetHb3dxJ
— ANI (@ANI) September 21, 2019
Discussion about this post