ഐഫാ അവാര്‍ഡ്സ് വേദിയില്‍ തിളങ്ങി മാളവിക മോഹനന്. ബ്രാലെറ്റും പലാസ്സോയും ജാക്കറ്റുമായിരുന്നു ലാക്മെ ഫാഷന്‍ വീക്കിലെ വേഷമെങ്കില്‍ പ്രോം ഗൗണ്‍ അണിഞ്ഞാണ് മാളവിക ഐഫ വേദിയിലെത്തിയത്.
2013ല്‍ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ തുടക്കം. തുടര്‍ന്ന് നിര്‍ണ്ണായകം എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. കന്നഡയിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും പിന്നീട് ചിത്രങ്ങള്‍ ചെയ്തു.
Discussion about this post