കെജി ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമായിരുന്നു ‘പഞ്ചവടിപ്പാടം’. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസന കുറുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ പാലം പണിയാന്‍ തീരുമാനിക്കുകയും പണിത പാലം ഉദ്ഘാടന ദിവസം തന്നെ പൊളിഞ്ഞു വീഴുന്നതുമാണ് ചിത്രത്തിന്റെ കഥ. ഏകദേശം ഇതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ കൊച്ചിയിലെ പാലാരിവട്ടം പാലത്തിനും.
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാലം അപകടാവസ്ഥയിലായി. പാലത്തിന്റെ പല ഭാഗങ്ങളും അടര്‍ന്നു വീഴാനും തുടങ്ങി. ഇതേ തുടര്‍ന്ന് യുഡിഎഫിന്റെ ഭരണക്കാലത്ത് പണിത പാലം പൊളിച്ച് പുതിയത് പണിയാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇപ്പോഴിതാ പാലാരിവട്ടം പാലത്തെ ട്രോളി ട്രോളന്മാര് രംഗത്ത് എത്തിയിരിക്കുകയാണ്. രസകരമായ ചില ട്രോളുകള്‍ ഇതാ….
Discussion about this post