റായ്പുര്‍: എലികള്‍ വില്ലനായി, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ നിമിഷനേരം കൊണ്ട് കത്തിനശിച്ചു. ഛത്തീസ്ഗണ്ഡിലാണ് സംഭവം. ജഷ്പുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് വിഷ്ണു സഹു എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് തീപ്പിടിച്ചത്.
വാഹനത്തിന്റെ ഫ്യൂസ് ബോക്സിനുള്ളിലെ ഇന്സുലേഷന് വയറുകള്‍ എലി കരണ്ടതും തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നുമാണ് പോലീസിന്റെ നിഗമനം.
ബുധനാഴ്ചയാണ് വിഷ്ണു സഹു എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് തീപിടിച്ചത്. വാഹനത്തിന്റെ എഞ്ചിനിലാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. വീടിന് മുമ്പിലൂടെ പോകുകയായിരുന്ന യാത്രക്കാരാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്.
ഇവര്‍ വീട്ടുടമസ്ഥനെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും നല്ല ഉറക്കത്തിലായിരുന്ന ഇയാളെ കാര്യമറിയിക്കാന്‍ സാധിച്ചില്ല. പിന്നീടാണ് കാറിന് തീപിടിച്ച വിവരം ഉടമസ്ഥന് അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അതേസമയം സ്ഥലത്ത് എലി ശല്യം വ്യാപകമാണെന്നും മറ്റ് ഉപകരണങ്ങളുടെ വയറുകളും എലികള്‍ കരണ്ട് നശിപ്പിക്കാറുണ്ടെന്നും ഉടമസ്ഥന് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post