കൊച്ചി; മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍ സുപ്രീംകോടതി ഉറച്ചു നിന്നാല്‍ മരടിലെ ഫ്ളാറ്റുടമകളെ മാറ്റിതാമസിപ്പിക്കുന്നത് ആലോചിക്കുമെന്ന് ബില്‍ഡര്‍മാരില്‍ ഒന്നായ ജെയിന് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വൈസ് പ്രസിഡന്റ് വാസുദേവ്. മറ്റു ഫ്ളാറ്റ് നിര്‍മ്മാതാക്കളുമായി ആലോചിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും വാസുദേവ് വ്യക്തമാക്കി.
സിആര്എഡ് രണ്ടില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ ക്രമവല്ക്കരിക്കാവുന്ന നിയമപ്രശ്നങ്ങളേയൊള്ളൂവെന്നുമാണ് കമ്പനിയുടെ വാദം.
തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ല. 2006 ല്‍ മരട് പഞ്ചായത്തില്‍ നിന്ന് കിട്ടിയ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റ് പണിതത്. ടെക്നിക്കല്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തെറ്റായ റിപ്പോര്‍ട്ടാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും വാസുദേവ് വ്യക്തമാക്കി. യുഎ രജിസ്ട്രേഷനും പ്ലാനിങ് പെര്‍മിറ്റും രണ്ടാണെന്നും വാസുദേവ് വ്യക്തമാക്കി.
Discussion about this post