കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി ടിഎന്‍ പ്രതാപന് എംപി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് രാജ്യം ഇനിയും വിഭജിക്കാനുള്ള ഫാഷിസ്റ്റ് നീക്കമാണെന്ന് ടിഎന്‍ പ്രതാപന് കത്തില്‍ സൂചിപ്പിച്ചു.
അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷയ്ക്കെതിരെ പ്രതിഷേധം കേരളത്തില്‍ ശക്തമാകുകയാണ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഹിന്ദി വാദത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ അമിത് ഷായുടെ നിര്‍ദ്ദേശത്തെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്വാഗതം ചെയ്തിരുന്നു.
അമിത്ഷായുടെ പരാമര്‍ശം വളച്ചൊടിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നാണ് ബിജെപി പ്രതികരിച്ചത്. ഒരു സംസ്ഥാന മുഖ്യമന്ത്രി ദേശീയ ഭാഷയ്ക്കെതിരെ സംസാരിക്കുന്നത് ശരിയല്ല. ഹിന്ദി അടിച്ചേല്പിക്കുന്നു എന്ന വാദം തെറ്റാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്.
Discussion about this post