തിരുവനന്തപുരം: മില്‍മ പാലിന്റെ വില കൂട്ടി സര്‍ക്കാര്‍. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയിരിക്കുന്നത്. വര്‍ധനവ് സെപ്റ്റംബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് മില്‍മ ചെയര്മാന് പിഎ ബാലന് മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കൂട്ടിയ നാലു രൂപയില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കുമാണ് നല്‍കുക. മൂന്ന് പൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിറ്റുകള്‍ക്കും ഒരു പൈസ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും മൂന്ന് പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷനു വേണ്ടിയും വിനിയോഗിക്കും എന്നുമാണ് ചെയര്മാന് അറിയിച്ചത്.
ലിറ്ററിന് 40 രൂപയുള്ള ഇളം നീല കവര്‍ പാലിന് 44 രൂപ ആകും. കടും നീല കവര്‍ പാലിന് ലിറ്ററിന് 41 രൂപ ഉള്ളത് 45 ഉം ആകും.
Discussion about this post