ഇന്ത്യന്‍ വാഹനവിപണിയിലെ മാന്ദ്യത്തിന് കാരണം യുവാക്കളാണെന്ന കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് എതിരെ ട്രോളുമായി ട്രോളന്മാര് രംഗത്ത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ യാത്രക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നൂറ് ദിന ആഘോഷത്തോട് അനുബന്ധിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ ധനമന്ത്രി പ്രസ്താവിച്ചത്.
ഇതിനെതിരെ ആണ് ട്രോളുമായി ഇപ്പോള്‍ ട്രോളന്മാര് രംഗത്ത് എത്തിയിരിക്കുന്നത്. ധനമനത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ‘യുവാക്കളെ ബഹിഷ്ക്കരിക്കൂ’ എന്നും #BoycottMillennials എന്നുമുള്ള ഹാഷ് ടാഗ് ട്രോളുകളുമായി സോഷ്യല്‍മീഡിയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോള്‍ രസകരമായ ട്രോളുമായി ട്രോളന്മാരും രംഗത്ത് എത്തിയിരിക്കുന്നത്. രസകരമായ ചില ട്രോളുകള്‍ ഇതാ…
Discussion about this post