ചെന്നൈ: നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
70 വയസ്സായിരുന്നു. ദേവയാനിയെ കൂടാതെ നടന് നകുല്‍, മയൂര്‍ എന്നിവരാണ് ലക്ഷ്മിയുടെ മറ്റുമക്കള്‍. സിനിമയിലെത്താന്‍ തന്നെ ഏറെ പ്രോത്സാഹിപ്പിച്ചത് അമ്മയാണെന്ന് ദേവയാനി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
Discussion about this post