മലയാളത്തിന്റെ യശസ്സ് വീണ്ടും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ നടന് ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് താരരാജാവ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ ആണ് മോഹന്‍ലാല്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ചത്. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം നേടിയത്.ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.
ഇന്ദ്രന്‍സിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം കൂടിയാണ് ഇത്. ഇതിനു മുന്‍പ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്കാരം സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പാലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ചലച്ചിത്രമേളയില്‍ നിന്ന് സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില് മരങ്ങള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്റെ പുതിയ നേട്ടം. ഇതോടെ ഏറ്റവും പ്രിയപ്പെട്ട താരം ആരാണെന്നു ചോദിച്ചാല്‍ മലയാളികള്‍ക്ക് പറയാന്‍ ഒറ്റ ഉത്തരമേ ഉള്ളൂ. അത് ഇന്ദ്രന്സേട്ടന് എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
Discussion about this post