മോസ്ക്കോ: റഷ്യന്‍ സന്ദര്‍ശനത്തിനിടെ വിനയം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഷ്യയില്‍ നടന്ന ഫോട്ടോ സെഷനില്‍ തനിക്ക് പ്രത്യേകമായി ഒരുക്കിയ സോഫ നിരസിച്ചുകൊണ്ടായിരുന്നു മോഡിയുടെ വിനയപ്രകടനം.
റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മോഡിക്ക് ഇരിപ്പിടമായി സോഫയായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ സോഫയ്ക്ക് പകരം കസേര തെരഞ്ഞെടുക്കുകയായിരുന്നു മോഡി. എല്ലാവര്ക്കും ഒരുക്കിയ പോലെ തനിക്കും കസേര തന്നെ മതിയെന്ന് മോഡി അധികൃതരോടായി പറഞ്ഞു.
മോഡി പറഞ്ഞതനുസരിച്ച് സോഫ മാറ്റി അധികൃതര്‍ കസേര ഒരുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
”പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലാളിത്യം ഇന്ന് കാണാനായി. തനിക്ക് ഒരുക്കിയ പ്രത്യേക ക്രമീകരണം ഒഴിവാക്കി റഷ്യയില്‍ അദ്ദേഹം എല്ലാവര്ക്കും ഒപ്പം കസേര തെരഞ്ഞെടുത്തുവെന്ന കുറിപ്പോടെയാണ് പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ മോഡി ഡല്‍ഹിയില്‍ തിരിച്ചെത്തി.
PM @NarendraModi जी की सरलता का उदाहरण आज पुनः देखने को मिला, उन्होंने रूस में अपने लिए की गई विशेष व्यवस्था को हटवा कर अन्य लोगों के साथ सामान्य कुर्सी पर बैठने की इच्छा जाहिर की। pic.twitter.com/6Rn7eHid6N
— Piyush Goyal (@PiyushGoyal) September 5, 2019
Discussion about this post