അഹമ്മദാബാദ്: പണ്ട് ബാല്യകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി ചായ വിൽപ്പന നടത്തിയെന്നു പറയപ്പെടുന്ന ചായക്കട വിനോദ സഞ്ചാരകേന്ദ്രമാക്കാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. വദ്നഗർ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന ചായക്കടയിൽ ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ളാദ് പട്ടേൽ സന്ദർശനം നടത്തി.
ചായക്കട സന്ദർശിച്ച ടൂറിസം വകുപ്പ് മന്ത്രി ചായക്കട യാതൊരു മാറ്റവും കൂടാതെ സംരക്ഷിക്കാനും കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഗ്ലാസ് കൊണ്ട് സംരക്ഷിക്കാനും നിർദേശിച്ചു.
2017 മുതൽ ചായക്കട ടൂറിസം കേന്ദ്രമാക്കാനുള്ള ഒരുക്കങ്ങൾ ഗുജറാത്ത് സർക്കാർ ആരംഭിച്ചിരുന്നു.
Discussion about this post