ന്യൂഡൽഹി: പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കേരളാ കോൺഗ്രസ്നേതാവുമായി ജോസ് ടോം പുലിക്കുന്നേലിന് തെരഞ്ഞെടുപ്പ് ചിഹ്നമായി രണ്ടില ചിഹ്നം ലഭിക്കണമെങ്കിൽ പിജെജോസഫിന്റെ കത്ത് വേണം. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രംഗത്തെത്തിയിരിക്കുകയാണ്.
പിജെ ജോസഫിന്റെ അനുമതി ഇല്ലെങ്കിൽ ജോസ് ടോം സ്വതന്ത്രസ്ഥാനാർഥിയായി മത്സരത്തിന് ഇറങ്ങേണ്ടി വരും. ഒത്തുതീർപ്പിന് അവസരമൊരുക്കാൻ ഇരുവിഭാഗങ്ങളോടും നിലപാട് വ്യക്തമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഇരുഭാഗത്തിന്റെയും മറുപടി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീണ ഡൽഹിയിൽ പറഞ്ഞു.
Discussion about this post