ഷില്ലോങ്: രണ്ട് വിദ്യാര്‍ത്ഥികളുടെ ടിക് ടോക്ക് വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങള്‍ കൈയ്യടക്കുന്നത്. സ്കൂള്‍ യൂണിഫോമിലാണ് കുട്ടികള്‍. തോളില്‍ ബാഗുമുണ്ട്. എന്നാല്‍ ബാഗിന്റെ ഭാരമൊന്നും കുട്ടികളുടെ പ്രകടനത്തെ ബാധിക്കുന്നതേയില്ല. കൃത്യതയോടെ ആയാസരഹിതമായ വിധത്തില്‍ രണ്ട് കുട്ടികളും മലക്കം മറിയുകയും കൈക്കുത്തി മറിയുകയും ചെയ്യുകയാണ് ഇവര്‍.
സംഭവം തന്നെ അതിശയിപ്പിച്ചുവെന്ന് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ജിംനാസ്റ്റിക്സ് റാണി നാദിയ കൊമനേച്ചി പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ ഇതിനോടകം പത്തു ലക്ഷത്തിലധികം പേര് ഇതിനോടകം കണ്ടുകഴിഞ്ഞു. വ്യാഴാഴ്ചയാണ് നാദിയ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ‘അതിശയകരം’ എന്നാണ് വീഡിയോ പങ്ക് വെച്ച് നാദിയ കുറിച്ചത്.
വിരമിച്ച താരമാണെങ്കിലും നാദിയയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. കുട്ടികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല, എന്നാല്‍ മേഘാലയയില്‍ നിന്നുള്ളവരാണെന്നാണ് ലഭിക്കുന്ന സൂചന. ചിലര്‍ വീഡിയോ ഷെയര്‍ ചെയ്തതിനൊപ്പം കേന്ദ്രകായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
This is awesome pic.twitter.com/G3MxCo0TzG
— Nadia Comaneci (@nadiacomaneci10) August 29, 2019
Discussion about this post