ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും യാത്ര ദുരിതത്തിലാവുകയാണ്. പൂച്ചാക്കല്‍ തോടിന്റെ വടക്കേകരയില്‍ തോട് സംരക്ഷണത്തിനായി നിര്‍മ്മിച്ച കല്‍ക്കെട്ട് തകര്‍ന്ന് കനാാല് സൈഡ് റോഡിന് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാലങ്ങള്‍ പഴക്കമുള്ള കല്‍ക്കെട്ടുകളാണ് തകര്‍ന്ന് വീണത്.
ഈ സാഹചര്യത്തില്‍ ടൗണില്‍ നിന്ന് ജെട്ടി ഭാഗത്തേയ്ക്ക് നിര്‍മ്മിച്ച കനാല്‍ സൈഡ് റോഡ് തകര്‍ന്നു വീഴാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ചെമ്മീനുമായെത്തിയ ചരക്ക് വാഹനം അപകടത്തില്‍ പെട്ടു. തലനാരിഴയ്ക്കാണ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്. മത്സ്യ, കയര്‍ തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്തുനിന്ന് ഒരു രോഗിയെ പോലും ഓട്ടോറിക്ഷയില്‍ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാനാവില്ലെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്.
Discussion about this post